ആദ്യ കാലത്ത് വളപട്ടണത്ത് നിന്നും ബോട്ടിൽ കയറി ചെങ്ങളായിയിൽ വന്നിറങ്ങിയാണ് ചെമ്പതൊട്ടി , ചെമ്പേരി , കുടിയാൻമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആൾക്കാർ കാൽ നടയായി പോയിരുന്നത് . സാധനങ്ങൾ വാങ്ങാനും വിൽക്കാനും ചെങ്ങളായിയിൽ നടന്നു തന്നെ പോകണമായിരുന്നു .കോട്ടൂർ പാലം വന്നതിനു ശേഷമാണ് ശ്രീകണ്ഠപുരം വളരുന്നത് . ഇരിട്ടീക്ക് പോകാൻ വള്ളത്തിൽ പുഴ കടന്ന് അക്കരെ കടക്കണമായിരുന്നു .
ആറായ്ക്കൽ (അറയ്ക്കൽ ആണോ എന്നും സംശയമുണ്ട്) അപ്രാൻ (അബ്രഹാം)ചേട്ടനും , (ഇപ്പോൾ ജീവിച്ചിരിപ്പില്ല) 50കളിൽ വന്നവരാണെന്നു കേട്ടിട്ടുണ്ട്. അവർ ഇപ്പോൾ ചെമ്പന്തൊട്ടിയിൽ താമസിക്കുന്നുണ്ടോ എന്നും അറിയില്ല. (ആറായ്ക്ക്കൽ ആണു. അവർ ഇപ്പോൾ ഇവിടെയില്ല.
മുണ്ടക്കൽ ക്കാരും ഇപ്പൊൾ ഇവിടെ ഇല്ല. മുണ്ടക്കൽ കൊച്ചേട്ടനു പള്ളത്ത് ഒരു പലചരക്കു കട ഉണ്ടായിരുന്നു. അഡ്വക്കറ്റ് ജോർജ്ജ് മകനും ആയിരുന്നു..)
16/4/2024 | |
Permalink